മാൻഹോളിലൂടെ വിഷവായു വീട്ടിലേക്ക് കയറി; പുതുച്ചേരിയിൽ ഒരു കുട്ടിയടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

police line

പുതുച്ചേരിയിൽ മാൻഹോളിലൂടെ വീട്ടിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് പേർ മരിച്ചു. 15 വയസ്സുള്ള കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. റെഡ്ഡിപാളയം മേഖലയിലാണ് ദാരുണസംഭവം. 

അപകടത്തെ തുടർന്ന് പ്രദേശത്തെ വീടുകൾ ഒഴിപ്പിച്ചു. മാൻഹോളിലൂടെ പുറത്തുവന്ന വിഷവായു ശുചിമുറിയിലൂടെയാണ് വീടിനുള്ളിലേക്ക് എത്തിയത്. വിഷവായു ശ്വസിച്ച് ശ്വാസം മുട്ടിയ വീട്ടിലെ സ്ത്രീകൾ നിലവിളിച്ചിരുന്നു

നിലവിളി കേട്ട് വീട്ടിലേക്ക് ഓടിയെത്തിയ 15 വയസ്സുള്ള കുട്ടിയും വിഷവായു ശ്വസിച്ച് മരിച്ചു. രണ്ട് പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
 

Share this story