മധ്യപ്രദേശിൽ വിജയദശമി ആഘോഷങ്ങൾക്കിടെ ട്രാക്ടർ ട്രോളി പുഴയിൽ മറിഞ്ഞു; 13 മരണം

acc

മധ്യപ്രദേശിൽ വിജയദശമി ആഘോഷങ്ങൾക്കിടെ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു. മരിച്ചവരിൽ 10 പേർ കുട്ടികളാണെന്നാണ് വിവരം. ഖാണ്ഡ്വ ജില്ലയിലെ പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിലാണ് അപകടം നടന്നത്

വിഗ്രഹനിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വണ്ടിയിലുണ്ടായിരുന്ന 12കാരൻ അബദ്ധവശാൽ വണ്ടി സ്റ്റാർട്ട് ചെയ്തതാണ് അപകടത്തിന് കാരണം. കുട്ടി ചാവി ഉപയോഗിച്ച് വണ്ടി സ്റ്റാർട്ട് ചെയ്തതോടെ പാലത്തിൽ നിന്ന് താഴേക്ക് മറിയുകയായിരുന്നു

25 പേരാണ് അപകടസമയത്ത് ട്രോളിയിലുണ്ടായിരുന്നത്. അപകടത്തിൽപ്പെട്ട കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണ്. പരുക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
 

Tags

Share this story