മുംബൈയിൽ ട്രാക്കിലൂടെ നടന്ന യാത്രക്കാരെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു; രണ്ട് പേർ മരിച്ചു, 3 പേർക്ക് പരുക്ക്
മുംബൈയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരിച്ചു. 3 പേർക്ക് പരുക്കേറ്റു. സാൻഡ്ഹേഴ്സ്റ്റ് സ്റ്റേഷന് സമീപം ആണ് അപകടം. ട്രാക്കിലൂടെ നടക്കുകയായിരുന്നു യാത്രക്കാരെ ആണ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചത്. ഇന്നലെ വൈകുന്നേരം സെൻട്രൽ റെയിൽവേ ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ചിരുന്നു. ഇതോടെ ട്രാക്കിലൂടെ നടന്ന യാത്രക്കാരെയാണ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചത്.
ഗതാഗതം പൂർണമായും നിർത്തി വച്ച് റെയിൽവേ ജീവനക്കാർ നടത്തിയ പ്രതിഷേധമാണ് ഈ അപകടത്തിന് കാരണമെന്ന് യാത്രക്കാർ ആരോപിക്കുന്നു. മുംബൈ ലോക്കൽ ട്രെയിൻ അപകട കേസിൽ രണ്ട് എഞ്ചിനീയർമാർക്കെതിരെ സ്വീകരിച്ച നടപടിക്കെതിരെയായിരുന്നു ജീവനക്കാർ പ്രതിഷേധിച്ചത്
പ്രതിഷേധത്തെ തുടർന്ന് ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. പിന്നീട് ചർച്ചകളുടെ അടിസ്ഥാനത്തിൽ പ്രക്ഷോഭം അവസാനിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചത്. ഇതറിയാതെ ട്രാക്കിലൂടെ നടക്കുകയായിരുന്ന ആളുകളെയാണ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചത്.
