ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയ സംഭവം; സ്‌റ്റേഷൻ മാസ്റ്ററടക്കം 4 പേരെ പിരിച്ചുവിട്ടു

loco

ലോക്കോ പൈലറ്റില്ലാതെ ചരക്കുട്രെയിൻ 84 കിലോമീറ്ററോളം ദൂരം ഓടിയ സംഭവത്തിൽ സ്‌റ്റേഷൻ മാസ്റ്റർ അടക്കം നാല് ജീവനക്കാരെ റെയിൽവേ പിരിച്ചുവിട്ടു. കത്വ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ ത്രിവേണി ലാൽ ഗുപ്ത, എൻജിനീയർമാരായ സന്ദീപ്കുമാർ, ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്‌സ്മാൻ എന്നിവരെയാണ് പിരിച്ചുവിട്ടത്

നേരത്തെ ഇവരെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് കടുത്ത നടപടി സ്വീകരിച്ചത്. സ്റ്റേഷൻ മാസ്റ്റർ ത്രിവേണി ലാൽ ഗുപ്തയും എൻജിനീയർമാരും സ്വീകരിച്ച അനുചിതമായ നടപടികൾ ജീവനും സ്വത്തും നഷ്ടപെടാൻ ഇടയാക്കും. അത് ഗതാഗത തടസ്സത്തിനും കാരണമായെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥൻ പറയുന്നു

ഫെബ്രുവരി 25ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നത്. കത്വയിൽ നിന്ന് പഞ്ചാബിലെ ഹോഷിയാർപൂരിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ലോക്കോ പൈലറ്റില്ലാതെ 84 കിലോമീറ്റർ ഓടിയത്. കത്വയിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ പഞ്ചാബിലെ മുകേരിയ വരെയാണ് ഓടിയത്.
 

Share this story