യുപി നോയിഡയിൽ ട്രെയിനി ഡോക്ടർ ഫ്‌ളാറ്റിന്റെ 21ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
Sep 30, 2025, 08:42 IST

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ട്രെയിനി ഡോക്ടർ 21ാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. മഥുര സ്വദേശി ശിവയാണ്(29) മരിച്ചത്. ഗൗർസിറ്റി 14ാം അവന്യുവിലെ റസിഡൻഷ്യൽ ടവറിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു
ഗൗർ സിറ്റി 2 ൽ സഹോദരിയെ കാണാൻ മാതാപിതാക്കൾക്കൊപ്പം എത്തിയതായിരുന്നു ശിവ. ഇതിനിടയിൽ റൂമിൽ നിന്നുമിറങ്ങി ബാൽക്കണിയിൽ എത്തി ചാടി മരിക്കുകയായിരുന്നു. 2015ലെ എംബിബിഎസ് ബാച്ച് വിദ്യാർഥിയാണ്.
2020 കൊവിഡ് കാലത്ത് ശിവക്ക് ചില മാനസിക പ്രശ്‌നങ്ങൾ നേരിട്ടിരുന്നു. പിന്നാലെ പരിശീലനം നിർത്തിവെക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.