ഉത്തരാഖണ്ഡിൽ ട്രക്കിംഗ് സംഘം അപകടത്തിൽപ്പെട്ടു; രണ്ട് മലയാളികളടക്കം അഞ്ച് പേർ മരിച്ചു

suicide

ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാകം മേഖലയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ട്രക്കിംഗ് സംഘത്തിൽപ്പെട്ട രണ്ട് മലയാളികൾ മരിച്ചു. ബംഗളൂരു ജക്കൂരിൽ താമസിക്കുന്ന ആശാ സുധാകർ(71), ചെർപ്പുളശ്ശേരി സ്വദേശി വികെ സിന്ധു(45) എന്നിവരുടേതടക്കം അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി

നാല് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണ്. കർണാടക മൗണ്ടനറിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ ട്രക്കിംഗിന് പോയ 22 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. 

മരിച്ച സിന്ധു ഡെല്ലിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്. ആശ സുധാകർ എസ്ബിഐയിൽ നിന്ന് സീനിയർ മാനേജരായി വിരമിച്ചയാളാണ്.
 

Share this story