ലേ ലഡാക്കിലും കിഷ്ത്വാറിലും ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തി

earth quake
ലേ ലഡാക്കിൽ ഭൂചലനം. ഇന്ന് പുലർച്ചെ 4.33ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 4.5 തീവ്രത രേഖപ്പെടുത്തി. ഭൂനിരപ്പിൽ നന്ന് അഞ്ച് കിലോമീറ്റർ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. അയൽപ്രദേശമായ കിഷ്ത്വാറിലും 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 1.13നായിരുന്നു ഇവിടെ പ്രകമ്പനമുണ്ടായത്. രണ്ട് സംഭവങ്ങളിലും എന്തെങ്കിലും നാശനഷ്ങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
 

Share this story