ഡൽഹി മെട്രോയുടെ ലിഫ്റ്റിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ

Arrest

ഡൽഹി മെട്രോയുടെ ലിഫ്റ്റിൽ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 26കാരൻ അറസ്റ്റിൽ. ഈ മാസം നാലിനാണ് അതിക്രമം നടന്നത്. സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിങ് തൊഴിലാളിയായ രാജേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.


ജസോല മെട്രോ സ്റ്റേഷന്റെ ലിഫ്റ്റിനുള്ളിൽ വച്ചായിരുന്നു ലൈംഗികാതിക്രമം. ലിഫ്റ്റിനുള്ളിൽ വച്ച് തന്റെ സ്വകാര്യ ഭാഗങ്ങൾ കാണിച്ച ഇയാൾ യുവതിയെ കടന്നുപിടിച്ചു. യുവതി എതിർത്തതോടെ ഇയാൾ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ക്യാമറ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

Share this story