അമിത് ഷായുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്; മഹുവ മൊയ്ത്ര അടക്കം കസ്റ്റഡിയിൽ
കൊൽക്കത്തയിൽ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി തലവൻ പ്രതീക് ജെയ്‌നിന്റെ ഓഫീസ്, വസതി എന്നിവിടങ്ങളിൽ ഇഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിന് മുന്നിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. തെരഞ്ഞെടുപ്പ് വിവരങ്ങൾ ചോർത്താനുള്ള കേന്ദ്രത്തിന്റെ ശ്രമമാണിതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു
പ്രതിഷേധത്തിനിടെ തൃണമൂൽ എംപി മഹുവ മൊയ്ത്രയെ പോലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് നീക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാണക്കേട് എന്ന് വിളിച്ച് പോലീസ് നടപടിയെ മഹുവ അപലപിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങൾ തന്നെ വിജയിക്കുമെന്നും മഹുവ പറഞ്ഞു
തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ വിവരങ്ങൾ ചോർത്താനാണ് അമിത് ഷാ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. മഹുവക്കൊപ്പം തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
