വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി തൃണമൂൽ സർക്കാർ നുഴഞ്ഞുകയറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു; ബംഗാളിലെ യുവാക്കളുടെ ഭാവി അപകടത്തിൽ: പ്രധാനമന്ത്രി

Modi 1200

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ച് സംസ്ഥാന സർക്കാർ നുഴഞ്ഞുകയറ്റത്തിന് ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് പശ്ചിമ ബംഗാളിലെ യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

​ബംഗാളിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സുരക്ഷയെയും ജനസംഖ്യാപരമായ സന്തുലിതാവസ്ഥയെയും തൃണമൂൽ സർക്കാർ അവഗണിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്നത് വഴി അർഹരായ യുവാക്കളുടെ അവസരങ്ങളാണ് നഷ്ടപ്പെടുന്നത്. അഴിമതിയും പ്രീണന രാഷ്ട്രീയവും ബംഗാളിന്റെ വികസനത്തിന് തടസ്സമാകുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags

Share this story