തൃണമൂൽ നേതാവ് മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു

mahuva

എംപി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിയണമെന്ന നോട്ടീസിന് എതിരെ മഹുവ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. എംപി സ്ഥാനം നഷ്ടമായതോടെ വസതിക്ക് അവകാശവാദം ഉന്നയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 

അടിയന്തരമായി വസതി ഒഴിഞ്ഞില്ലെങ്കിൽ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുമെന്ന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് മഹുവക്ക് നോട്ടീസ് നൽകിയിരുന്നു. പിന്നാലെയാണ് ഇവർ ഔദ്യോഗിക വസതി ഒഴിയാൻ തയ്യാറായത്.
 

Share this story