മഹാരാഷ്ട്ര കോൺഗ്രസിലെ പ്രശ്‌നം: സാഹചര്യം വിലയിരുത്താൻ ചെന്നിത്തലയെ നിയോഗിച്ചു
Thu, 16 Feb 2023

മഹാരാഷ്ട്രയിലെ പാർട്ടിയിലുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഊർജിത ശ്രമങ്ങളുമായി കോൺഗ്രസ്. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകാൻ രമേശ് ചെന്നിത്തലയെ പാർട്ടി നിയോഗിച്ചു. പിസിസി അദ്യക്ഷൻ നാനാ പടോലയും മുതിർന്ന നേതാവ് ബാലാസാഹെബ് തൊറാട്ടും തമ്മിലുള്ള പോര് മൂർച്ഛിച്ച സാഹചര്യത്തിലാണ് തീരുമാനം. തൊറാട്ട് നിയമസഭാ കക്ഷി നേതൃസ്ഥാനം രാജിവെച്ചിരുന്നു. പ്രതിസന്ധി രൂക്ഷമായതോടെയാണ് സാഹചര്യം വിലയിരുത്തി റിപ്പോർട്ട് നൽകാൻ ചെന്നിത്തലയെ നിയോഗിച്ചത്.