ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; 47 പേരുടെ പിന്തുണയുണ്ടെന്ന് ചംപായ് സോറൻ

ജാർഖണ്ഡിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. രാവിലെ 11 മണിയോടെ നിയമസഭയിൽ നടപടികൾ ആരംഭിക്കും. 81 അംഗ സഭയിൽ 51 എംഎൽഎമാരുടെ പിന്തുണയാണ് ചംപായ് സോറൻ സർക്കാരിന് വേണ്ടത്. 47 പേരുടെ പിന്തുണയുണ്ടെന്നാണ് ചംപായ് സോറന്റെ അവകാശവാദം. ബിജെപിയുടെ അട്ടിമറി ശ്രമത്തിൽ നിന്നും രക്ഷപ്പെടാനായി ഹൈദരാബാദിലേക്ക് മാറ്റിയ എംഎൽഎമാരെ ഇന്നലെ റാഞ്ചിയിൽ തിരികെ എത്തിച്ചിരുന്നു. ഇഡി കസ്റ്റഡിയിലുള്ള മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനും വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കും. 

അതേസമയം വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലെ കോൺഗ്രസ് എംഎൽഎമാരെയും എഐസിസി നേതൃത്വം ഹൈദരാബാദിലെത്തിച്ചിട്ടുണ്ട്. 16 എംഎൽഎമാരെയാണ് ഡൽഹി വഴി ഹൈദരാബാദിലെത്തിച്ചത്. ഫെബ്രുവരി 12നാണ് നിതിഷ് കുമാർ സർക്കാർ ബിഹാറിൽ വിശ്വാസ വോട്ട് തേടുന്നത്.
 

Share this story