ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു; തീരുമാനം ജനറൽ കൗൺസിൽ യോഗത്തിൽ

vijay

്തമിഴ് നാട്ടിൽ തമിഴക വെട്രി കഴകത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയ്‌യെ തീരുമാനിച്ചു. മഹാബലിപുരത്ത് ചേർന്ന ടിവികെ ജനറൽ കൗൺസിലിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിച്ച് പ്രമേയം പാസാക്കി. എഐഎഡിഎംകെ സഖ്യശ്രമങ്ങൾ ടിവികെ തള്ളിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി സ്ഥാനാർഥി വിജയ് തന്നെയെന്ന തീരുമാനത്തിലെത്തിയത്. 

കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ തനിച്ച് നിൽക്കില്ലെന്ന നിരീക്ഷണങ്ങൾ വന്നിരുന്നു. എന്നാൽ സഖ്യകക്ഷി ശ്രമങ്ങളെല്ലാം തള്ളിയാണ് ടിവികെ ജനറൽ ബോഡി യോഗത്തിന്റെ നിർണായക തീരുമാനം. ഇതോടെ 2026ൽ തമിഴ്‌നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തീപാറുന്ന പോരാട്ടം കാണുമെന്ന് ഉറപ്പാണ്

കരൂർ ദുരന്തത്തിന് പിന്നാലെ നിർജീവമായിരുന്നു ടിവികെ. പിന്നാലെ 28 അംഗ പുതിയ നിർവാഹക സമിതി രൂപീകരിച്ചിരുന്നു. നിർവാഹക സമിതി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പ്രധാന യോഗമാണിത്. പാർട്ടി ഘടന ദുർബലമാണെന്നും സഖ്യം അനിവാര്യമാണെന്നുമുള്ള വിലയിരുത്തലുകൾക്കിടെയാണ് യോഗം നടന്നത്.
 

Tags

Share this story