ടിവികെ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു, ഞെട്ടിക്കുന്ന സിസിടിവി വിഡിയോ
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ പ്രാദേശിക നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. 45കാരനായ എസ്. കണ്ണനാണ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ പോഷ് ഏരിയയായ അഡയറിൽ ശനിയാഴ്ച രാത്രി 9.30നാണ് സംഭവമുണ്ടായത്. സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന കണ്ണനെ അഞ്ചംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന്‍റെ നടുക്കുന്ന വിഡിയോ പുറത്തുവന്നു.
Brutal
— karthik gopinath (@karthikgnath) September 6, 2026
The deceased is a tvk member.
These assailants have to be dealt with iron hand and the message needs to go out as well . The CM has a lot of grounds to cover on the policing front !!! pic.twitter.com/6t8CdHCDV2
സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന കണ്ണന് അടുത്തേക്ക് മോട്ടോർ സൈക്കിളിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടു പേർ എത്തുകയും ഇവർ കത്തികൊണ്ട് കണ്ണനെ ആക്രമിക്കുകയുമായിരുന്നു. പിന്നാലെ വടിവാളുമായി മൂന്നു പേർ എത്തി. ആക്രമണത്തിനിടെ റോഡിലേക്ക് വീണുപോയ കണ്ണനെ അവിടെയിട്ട് വെട്ടുകയായിരുന്നു. അതിനിടെ സുഹൃത്തുക്കൾ ഇഷ്ടികയ്ക്ക് എറിഞ്ഞ് ആക്രമികളെ ഓടിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 20 വയസ് പ്രായമുള്ളവരാണ് എല്ലാവരും. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്ന കണ്ണൻ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. അണ്ണാ ഡിഎംകെ പ്രവർത്തകനായിരുന്ന കണ്ണൻ അടുത്തിടെയാണ് ടിവികെയിൽ ചേർന്നത്. 2009ൽ ശിവ എന്നയാളെ കൊലപ്പെടുത്തിയ കേസിൽ കണ്ണന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ശിവയുടെ മരുമകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയത്.
