ആറുമാസം തികയും മുൻപേ ടിവികെ ഭരണം പരാജയത്തിലേക്ക്; വിജയ് സർക്കാരിന് മൂന്നുമാസത്തെ ആയുസ്സ് പോലുമില്ലെന്ന് എം.കെ. സ്റ്റാലിൻ

Stalin

ചെന്നൈ: നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാർ ആറുമാസം തികയ്ക്കുന്നതിന് മുൻപ് തന്നെ കടുത്ത ജനവിമർശനം നേരിടുകയാണെന്ന് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. പുതിയ സർക്കാർ എന്ന നിലയിൽ ആദ്യത്തെ ആറുമാസം വിമർശനങ്ങൾ ഉന്നയിക്കേണ്ടതില്ലെന്നാണ് തങ്ങൾ കരുതിയിരുന്നതെന്നും എന്നാൽ നിലവിലെ സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ വിസികെ മുൻ എംഎൽഎ പനയൂർ ബാബു ഡിഎംകെയിൽ ചേരുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.

​ഈ സർക്കാർ ആറുമാസം പോയിട്ട് മൂന്ന് മാസം പോലും തികച്ചു മുന്നോട്ട് പോകുമോ എന്ന് ജനങ്ങൾക്കിടയിൽ ചർച്ചകൾ തുടങ്ങി കഴിഞ്ഞതായി സ്റ്റാലിൻ പരിഹസിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നും കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് ജനങ്ങൾ നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags

Share this story