കാശ്മീരിലെ രജൗരിയിൽ സൈനിക ആംബുലൻസ് മറിഞ്ഞ് രണ്ട് സൈനികർ മരിച്ചു
Apr 29, 2023, 18:43 IST

ജമ്മു കാശ്മീരിലെ രജൗരിയിൽ ആംബുലൻസ് മറിഞ്ഞ് രണ്ട് സൈനികർ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. നിയന്ത്രണരേഖക്ക് സമീപം കേരി സെക്ടറിലാണ് അപകടമുണ്ടായത്. ആംബുലൻസ് റോഡിൽ നിന്നും തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ആംബുലൻസ് ഡ്രൈവറും ഒരു സൈനികനുമാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തതായി സൈന്യം അറിയിച്ചു.