ബ്രിജ് ഭൂഷണിനെതിരെ രജിസ്റ്റർ ചെയ്തത് രണ്ട് കേസുകൾ; ഒന്ന് പോക്‌സോ കേസ്

brij

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനെതിരെ രജിസ്റ്റർ ചെയ്തത് രണ്ട് കേസുകൾ. ഗുസ്തി താരങ്ങളുടെ പരാതിയിലാണ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതി ഒരു കേസും മറ്റ് വനിതാ താരങ്ങൾ നൽകിയ പരാതിയിൽ മറ്റൊരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹി കൊണാട്ട് പ്ലേസ് പോലീസാണ് കേസെടുത്തത്.

പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസ്. ഏഴ് ദിവസം മുമ്പാണ് ഏഴ് വനിതാ ഗുസ്തി താരങ്ങൾ പോലീസിൽ പരാതി നൽകിയത്. എന്നാൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ മടിക്കുകയായിരുന്നു. കേസെടുക്കാത്തതിനാൽ ഗുസ്തി താരങ്ങൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ ബിജെപി എംപി കൂടിയായ ബ്രിജിനെതിരെ കേസെടുക്കുമെന്ന് അറിയിച്ചത്.


 

Share this story