ബെംഗളൂരുവിൽ ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ രണ്ട് നേപ്പാളി യുവതികൾ; ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം

തൂങ്ങി മരണം

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജാക്കൂരിന് സമീപം തുറസ്സായ സ്ഥലത്തെ മരത്തിൽ രണ്ട് നേപ്പാളി യുവതികളെ മരിച്ച നിലയിൽ കണ്ടെത്തി. നേപ്പാൾ സ്വദേശികളായ സൃജന (22), റീത (23) എന്നിവരാണ് മരിച്ചത്.

​വ്യാഴാഴ്ച രാവിലെ പ്രാദേശികവാസികളാണ് ഒരേ സാരിയുടെ ഇരു അറ്റങ്ങളിലുമായി മരത്തിൽ തൂങ്ങിനിൽക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ യലഹങ്ക പോലീസ് പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

​സംഭവം ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നതിൽ പോലീസ് വ്യക്തത വരുത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. ഇരുവരും എന്നെത്തി, എവിടെയായിരുന്നു ജോലി ചെയ്തിരുന്നത്, കൂടാതെ ഇവരുടെ അവസാന ഫോൺ വിളികളും ബന്ധങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. 

Tags

Share this story