മുംബൈയിൽ നിന്നും പുതുതായി രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ; ഫെബ്രുവരി 10ന് നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യും

Train

മുംബൈ: മുംബൈയിൽ നിന്നുള്ള രണ്ട് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾ ഫെബ്രുവരി 10 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുംബൈ-പൂനെ റൂട്ടിൽ സർവീസ് നടത്തുന്ന മറ്റ്‌ ട്രെയിനുകളെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർദ്ധനവ് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. പുതിയ ട്രെയിനുകൾ രണ്ടും ഛത്രപതി ശിവാജി ടെർമിനസിൽ (CSMT) നിന്ന് ആരംഭിക്കും. ഒന്ന് മുംബൈ-പുണെ-സോലാപൂർ റൂട്ടിൽ ഓടുമ്പോൾ മറ്റൊന്ന് മുംബൈ-നാസിക്-സായിനഗർ ഷിർദി റൂട്ടിലായിരിക്കും.

പൂനെയിലേക്ക് വന്ദേ ഭാരത് ട്രെയിനുകളിലെ  യാത്രക്കാർ ചെയർ കാറിന് 560 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 1,135 രൂപയുമാണ് നിരക്ക്. മുംബൈയിൽ നിന്ന് 3 മണിക്കൂറിൽ വന്ദേ ഭാരത് എക്‌സ്‌പ്രസിൽ പുണെയിലെത്താൻ കഴിയും എന്നതിനാൽ ഏറ്റവും വേഗത്തിൽ പുണെയിൽ എത്തുന്ന ട്രെയിൻ കൂടിയായി മാറി വന്ദേ ഭാരത്.

അതേസമയം സായിനഗർ ഷിർദിയിലെത്താൻ 6 മണിക്കൂറും സോലാപൂരിൽ എത്താൻ 5 മണിക്കൂർ 30 മിനിറ്റും എടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Share this story