തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് പോലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് കുപ്രസിദ്ധ ക്രിമിനലുകൾ കൊല്ലപ്പെട്ടു

criminal

തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് പോലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് കുപ്രസിദ്ധ ക്രിമിനലുകൾ കൊല്ലപ്പെട്ടു. കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതികളായ രഘുവരൻ, കറുപ്പ് അസിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ കുറ്റവാളി പ്രഭാകരന്റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇരുവരും കാഞ്ചിപുരം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു

ചൊവ്വാഴ്ചയാണ് ഒരു സംഘമാളുകൾ പ്രഭാകരനെ കൊലപ്പെടുത്തിയത്. രഘുവരൻ, അസിൻ എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. ഇരുവരും ന്യൂ റെയിൽവേ സ്റ്റേഷൻ പാലത്തിന് സമീപത്തെ പൊളിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇവിടെ വെച്ചാണ് ഏറ്റുമുട്ടൽ നടന്നത്. പോലീസ് ഉദ്യോഗസ്ഥരെ വാള് കൊണ്ട് വെട്ടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നു. 


 

Share this story