ഡൽഹിയിൽ രണ്ട് പേരെ വെടിവെച്ചു കൊന്നു; പ്രതിക്കായി തെരച്ചിൽ

gun

ഡൽഹിയിൽ അജ്ഞാതന്റെ വെടിയേറ്റ് രണ്ട് പേർ മരിച്ചു. ഡൽഹി പ്രതാപ് നഗറിൽ ഇന്നലെ രാത്രിയാണ് സംഭവം. സുധീർ(35), രാധേയ് പ്രജാപതി(30) എന്നിവരാണ് മരിച്ചത്. ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. ബിഎൻസ്, ആയുധ നിയമവ്യവസ്ഥ എന്നീ വ്യവസ്ഥകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. 

കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തി. പ്രതികളെ പിടികൂടാനായി രണ്ടംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
 

Tags

Share this story