തമിഴ്‌നാട്ടിലെ മധുരയിൽ ജെല്ലിക്കെട്ടിനിടെ ഒരു കുട്ടിയടക്കം രണ്ട് പേർ കാളകളുടെ കുത്തേറ്റ് മരിച്ചു

jellikkettu

തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനിടെ ഒരു ആൺകുട്ടി ഉൾപ്പെടെ രണ്ട് പേർ കാളകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മധുരയ്ക്കടുത്തുള്ള സിറവയലിലാണ് ദാരുണമായ സംഭവം നടന്നത്. വലിയ മൈതാനത്തേക്ക് കാളകളെ അഴിച്ചുവിട്ട് അവയെ പിടിച്ചുകെട്ടുന്ന അപകടകരമായ വിനോദമാണ് ജെല്ലിക്കെട്ടും മഞ്ചുവിരട്ടലിലുമാണ് അപകടമുണ്ടായത്.

ശിവഗംഗ തിരുപ്പത്തൂർ ചിറവയലിലാണ് ആൺകുട്ടിയടക്കം 2 പേർ മരിച്ച അപകടമുണ്ടായത്. ചൊവ്വാഴ്ച മധുരയിലും മഞ്ചുവിരട്ടലിലും സമാനമായ അപകടമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി അവണിയാപുരത്ത് ജല്ലിക്കെട്ടിനിടെ 45 പേർക്കും പാലമേട് 42 പേർക്കും പരുക്കേറ്റിരുന്നു.

Share this story