യുഎപിഎ റദ്ദാക്കും, കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും: സിപിഎം പ്രകടന പത്രിക

സിപിഎം പ്രകടനപത്രിക പുറത്തിറക്കി. ഭരണഘടന സംരക്ഷിക്കുമെന്നും ഭരണഘടന അനുശാസിക്കുന്ന മതേതരത്വവും ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. യു എ പി എ യും പിഎംഎൽഎ യും റദ്ദാക്കുമെന്നും ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും, നിയമസഭ തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രകടനപത്രികയിൽ പറയുന്നു.കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം റദ്ദാക്കുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി ഭരണമാണ് മോദി സർക്കാരിന്റേതെന്ന് സിപിഎം പ്രകടന പത്രിക പുറത്തിറക്കിയ ശേഷം സീതാറാം യെച്ചൂരി പറഞ്ഞു. ജാതി സർവേ നടപ്പാക്കുമെന്നും രാഷ്ട്രീയ പാർട്ടികൾക്കുള്ള കോർപറേറ്റ് സംഭാവന നിർത്തലാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു.

സ്വകാര്യ മേഖലയിൽ സംവരണം നടപ്പാക്കും. ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കും.സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ നീതി വേഗത്തിലാക്കും.സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങൾ സംരക്ഷിക്കും. പൗരന്മാർക്ക് മേലുള്ള ഡിജിറ്റൽ നിരീക്ഷണം അവസാനിപ്പിക്കും എന്നിവയാണ് പ്രകടന പത്രിയിൽ പറയുന്ന പ്രധാന നിർദേശങ്ങൾ.

Share this story