തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവ്; ഡിഎംകെയിൽ നിർണായക നീക്കം
May 10, 2026, 21:34 IST
ചെന്നൈ: ചെപ്പോക്ക് എംഎൽഎയും ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് നിയസമഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. ഡിഎംകെ യോഗത്തിലാണ് നിർണായക തീരുമാനം. കെ.എൻ. നെഹ്റുവിനെ നിയമസഭാകക്ഷി ഉപനേതാവായി തെരഞ്ഞെടുത്തു.
മുഖ‍്യമന്ത്രി വിജയ്‌യും ഉദയനിധിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. പിതാവ് എംഎകെ. സ്റ്റാലിൻ മുൻപ് വഹിച്ചിരുന്ന അതേ പദവിയിൽ ഉദയനിധി എത്തുമ്പോൾ വലിയ ആവേശത്തോടെയാണ് ഡിഎംകെ അണികൾ നോക്കി കാണുന്നത്.
