തണുപ്പ് സഹിക്കാനാകാതെ ഓടുന്ന ട്രെയിനിൽ ചാണക വറളി കത്തിച്ചു; യുവാക്കൾ അറസ്റ്റിൽ

train

തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിനുള്ളിൽ ചാണക വറളി കത്തിച്ച യുവാക്കൾ അറസ്റ്റിൽ. അസമിൽ നിന്ന് ഡെൽഹിയിലേക്കുള്ള സമ്പർക്ക് ക്രാന്തി സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിലാണ് സംഭവം. ട്രെയിൻ ഉത്തർപ്രദേശിലെ അലിഗഢിൽ എത്തിയപ്പോഴാണ് ജനറൽ കോച്ചിൽ നിന്ന് പുക ഉയരുന്നത് ആർപിഎഫ് ഉദ്യോഗസ്ഥർ കണ്ടത്. ഇവിടേക്ക് എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച ഇവർ കണ്ടത്

സംഭവത്തിൽ ഫരീദാബാദ് സ്വദേശികളായ ചന്ദൻകുമാർ, ദേവേന്ദ്ര സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചെന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. ഇവർക്കൊപ്പം തീ കാഞ്ഞ 14 യാത്രക്കാരെ കസ്റ്റഡിയിൽ എടുത്തെങ്കിലും താക്കീത് നൽകി വിട്ടയച്ചു.
 

Share this story