പ്രവർത്തക സമിതിയിൽ സോണിയക്കും രാഹുലിനും സ്ഥിരാംഗത്വം നൽകുന്നതിൽ ഏകാഭിപ്രായം

sonia rahul

കോൺഗ്രസ് പ്രവർത്തക സമിതിയിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും സ്ഥിരാംഗത്വം നൽകുന്നത് സംബന്ധിച്ച് ഭരണഘടന സമിതിയിൽ ഏകാഭിപ്രായം. നിർദേശം സ്റ്റിയറിംഗ് കമ്മിറ്റിയിൽ വെക്കും. മുൻ പ്രധാനമന്ത്രി എന്ന നിലയിൽ മൻമോഹൻ സിംഗിനും സ്ഥിരാംഗത്വം നൽകും.

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വരുന്ന പ്ലീനറി സമ്മേളനത്തോടെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കും. 25 വർഷത്തിന് ശേഷം പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്നതാണ് കാണേണ്ടത്. 

നാമനിർദേശ രീതി വേണ്ടെന്ന അഭിപ്രായമാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്. ഗാന്ധി കുടുംബത്തിന്റെ പേരിൽ തന്നെ നോമിനേറ്റ് ചെയ്യേണ്ടെന്നും തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്നുമാണ് പ്രിയങ്കയുടെ നിലപാട്.
 

Share this story