ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു; ഒരാൾ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

bihar

ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് ഒരാൾ മരിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഏകദേശം 20 പേർ കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

ബിഹാർ സുപോളിലാണ് സംഭവം. കോസി നദിക്ക് കുറുകെ 984 കോടി ചെലവിൽ നിർമാണം പുരോഗമിക്കുകയായിരുന്ന പാലമാണ് തകർന്നുവീണത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്

നേരത്തെ ഭഗൽപൂരിലും മറ്റൊരു പാലം നിർമാണത്തിനിടെ തകർന്നുവീണിരുന്നു. 1700 കോടി ചെലവിൽ നാലുവരി റോഡുകളോടെ നിർമിച്ച പാലമാണ് അന്ന് തകർന്നുവീണത്.
 

Share this story