അധോലോക തലവൻ അൻമോൽ ബിഷ്‌ണോയിയെ ഇന്ത്യയിലെത്തിച്ചു; എൻഐഎ അറസ്റ്റ് ചെയ്തു

anmol

യുഎസ് നാടുകടത്തിയ 200 ഇന്ത്യക്കാരിൽ ഉൾപ്പെട്ട അധോലോക സംഘത്തലവൻ അൻമോൽ ബിഷ്‌ണോയിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ അൻമോലിനെ എൻ ഐ എ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.  പഞ്ചാബിൽ വാണ്ടഡ് ലിസ്റ്റിൽ ഉള്ള രണ്ട് പിടികിട്ടാപ്പുള്ളികൾ അടക്കം 200 ഇന്ത്യക്കാരെയാണ്  യുഎസ് കഴിഞ്ഞ ദിവസം നാടുകടത്തിയത്. 

ജയിലിൽ കഴിയുന്ന ഗുണ്ടാ സംഘത്തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ഇളയ സഹോദരനാണ് അൻമോൽ ബിഷ്‌ണോയി. മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകം, നടൻ സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് 2024 ഏപ്രിലിൽ നടന്ന വെടിവെപ്പ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ നിരവധി പ്രമാദമായ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. 

2022 ഏപ്രിലിലാണ് ഇയാൾ വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് ഇന്ത്യയിൽ നിന്ന് രക്ഷപ്പെട്ടത്. വ്യാജ റഷ്യൻ രേഖകൾ ഉപയോഗിച്ച് യുഎസിനും കാനഡക്കും ഇടയിൽ യാത്ര ചെയ്യുകയായിരുന്നു ഇയാളെന്നാണ് വിവരം. കഴിഞ്ഞ നവംബറിലാണ് ഇയാൾ യുഎസിൽ കസ്റ്റഡിയിലായത്.
 

Tags

Share this story