പാർലമെന്റിലെ ആക്രമണത്തിന് കാരണം തൊഴിലില്ലായ്മയാണെന്ന് രാഹുൽ ഗാന്ധി

rahul

പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. മോദി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് സംഭവത്തിന് പിന്നിൽ. തൊഴിലില്ലായ്മയും വിലക്കയറ്റവുമാണ് പ്രതികളെ പാർലമെന്റിൽ കയറി പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രധാന പ്രശ്‌നം തൊഴിലില്ലായ്മയാണ്. ഇത് രാജ്യത്തുടനീളം വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. 

മോദിയുടെ നയങ്ങൾ കാരണം രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നില്ല. പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായി. ഇതിന് കാരണം തൊഴിലില്ലായ്മയും വിലക്കയറ്റവുമാണെന്നും രാഹുൽ പറഞ്ഞു.
 

Share this story