അപ്രതീക്ഷിതമായി വെള്ളപ്പാച്ചിൽ; ബംഗളൂരുവിലെ ജ്വല്ലറിയിൽ നിന്നും ഒലിച്ചുപോയത് രണ്ടരക്കോടിയുടെ ആഭരണങ്ങൾ

nihaan

ബംഗളൂരു നഗരത്തിൽ ഞായറാഴ്ച പെയ്ത മഴയിൽ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടര കോടി രൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയതായി പരാതി. ജ്വല്ലറിക്കുള്ളിലെ 80 ശതമാനം ആഭരണങ്ങളും ഫർണിച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിച്ച വെള്ളപ്പാച്ചിലിൽ ഷട്ടർ പോലും അടയ്ക്കാൻ കഴിയാതെ വന്നതാണ് വൻ നഷ്ടത്തിന് ഇടയാക്കിയത്. 

കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കടയിൽ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി. കുത്തിയൊലിച്ചെത്തിയ വെള്ളം ഷോക്കേസുകളിൽ നിരത്തിവെച്ചിരുന്ന ആഭരണങ്ങളടക്കം കവർന്നു. വെള്ളത്തിന്റെ ശക്തിയിൽ ഷോറൂമിന്റെ പുറകുവശത്തെ വാതിൽ തുറന്നതോടെ മുഴുവൻ ആഭരണങ്ങളും നഷ്ടമായി. 

കർണാടകയിൽ വ്യാപകനാശമാണ് വേനൽമഴ വിതച്ചത്. സംസ്ഥാനത്താകെ ഏഴ് മരണം റിപ്പോർട്ട് ചെയ്തു. ബംഗളൂരുവിൽ മാത്രം രണ്ട് പേർ മരിച്ചു.
 

Share this story