യോഗി ആദിത്യനാഥിനെ ബോംബാക്രമണത്തിൽ വധിക്കുമെന്ന് അജ്ഞാതന്റെ ഭീഷണി

Yogi

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബാക്രമണത്തിൽ വധിക്കുമെന്ന് ഭീഷണി. പോലീസ് കൺട്രോൾ റൂം സെക്യൂരിറ്റി ഹെഡ് ക്വാർട്ടേഴ്‌സിലാണ് ഭീഷണി സന്ദേശം വന്നത്. ഇതേ തുടർന്ന് ലക്‌നൗ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഒരു യുവാവാണ് ഫോൺ വിളിച്ചതെന്നാണ് പോലീസ് പറയുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബ് ഉപയോഗിച്ച് വധിക്കുമെന്ന് ഇയാൾ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥർ പേരും മറ്റ് വിവരവും ചോദിച്ചപ്പോഴേക്കും ഇയാൾ ഫോൺ കട്ട് ചെയ്തു

ഭീഷണിയെ ഗൗരവമായാണ് കാണുന്നതെന്നും പ്രതിയെ കണ്ടെത്താൻ നാല് സംഘങ്ങളായി അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു. ഇയാളുടെ മൊബൈൽ നമ്പർ പോലീസ് ട്രേസ് ചെയ്തിട്ടുണ്ട്.
 

Share this story