ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു

ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യന്ത്രി പുഷ്‌കർ സിംഗ് ധാമി അവതരിപ്പിച്ചു. സംസ്ഥാനങ്ങൾ വഴി ഏകീകൃത സിവിൽ കോഡ് നിയമം നടപ്പാക്കാനുള്ള ബിജെപിയുടെ നീക്കത്തിന് തുടക്കമിട്ടിരിക്കുകയാണ് ഉത്തരാഖണ്ഡ്

രാവിലെ ഭരണഘടനയുമായാണ് മുഖ്യമന്ത്രി ധാമി സഭയിൽ എത്തിയത്. ഏറെ കാലത്തെ കാത്തിരിപ്പ് അവസാനിക്കുകയാണെന്നും സഭാ നടപടികളോട് കോൺഗ്രസ് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. 

ബിജെപി അംഗങ്ങൾ ജയ് ശ്രീറാം മുദ്രവാക്യം മുഴക്കുന്നതിനിടെയാണ് ബിൽ അവതരിപ്പിച്ചത്. പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചാണ് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്. കരട് വായിക്കാൻ പോലും സർക്കാർ സമയം നൽകിയില്ലെന്നും തിടുക്കത്തിലാണ് നടപടിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി

ലിംഗസമത്വം, സ്വത്തിൽ തുല്യ അവകാശം എന്നിവ ഏകീകൃത സിവിൽ കോഡിലൂടെ നടപ്പാക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഗോത്ര വിഭാഗങ്ങളെ ബില്ലിന്റെ പരിധിയിൽ നിന്നൊഴിവാക്കും.
 

Share this story