ഏകീകൃത സിവിൽ കോഡ്, ചെലവ് കുറഞ്ഞ ഭക്ഷണശാലകൾ: കർണാടകയിൽ വൻ വാഗ്ദാനങ്ങളുമായി ബിജെപി

bjp

കർണാടകയിൽ 15 ഇനി വാഗ്ദാനങ്ങളുമായി ബിജെപി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന ഉറപ്പ്. ചെലവ് കുറഞ്ഞ ഭക്ഷണശാലകൾ അടൽ ആഹാര കേന്ദ്ര എന്ന പേരിൽ ആരംഭിക്കും. എല്ലാ ബിപിഎൽ വീടുകൾക്കും ദിവസവും അര ലിറ്റർ നന്ദിനി പാൽ സൗജന്യമായി നൽകും. പോഷണ എന്ന പേരിൽ മാസം തോറും അഞ്ച് കിലോ ധാന്യം സൗജന്യമായി നൽകും. സ്‌കൂളുകൾക്കും കോളജുകൾക്കും തൊഴിൽ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കും

ആരോഗ്യപദ്ധതിയിലൂടെ എല്ലാ വാർഡിലും നമ്മ ക്ലിനിക്ക് തുറക്കും. മുതിർന്ന പൗരൻമാർക്ക് വാർഷിക സൗജന്യ മെഡിക്കൽ ചെക്കപ്പ് ഉറപ്പാക്കും. അഭിവൃദ്ധ പദ്ധതിയിലൂടെ കൃഷിയും ടെക്‌നോളജിലും സംയോജിപ്പിക്കാൻ പദ്ധതി നടപ്പാക്കും. ഇല്ര്രക്ടിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും. 30,000 കോടി കെ അഗ്രിഫണ്ട് നടപ്പാക്കും. വർഷം തോറും ബിപിഎൽ കുടുംബങ്ങൾക്ക് മൂന്ന് പാചക വാതക സിലിണ്ടർ സൗജന്യമായി നൽകുമെന്നും ബിജെപിയുടെ വാഗ്ദാനത്തിൽ പറയുന്നു.
 

Share this story