കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പ്രധാൻ

ന്യൂഡൽഹി: ദേശീയ തലത്തിൽ ഉയർന്ന പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. എൻടിഎ (National Testing Agency) നടത്തുന്ന പരീക്ഷകളിലെ വീഴ്ചകളെച്ചൊല്ലി പ്രതിപക്ഷ പാർട്ടികളും വിദ്യാർത്ഥി സംഘടനകളും കടുത്ത നിലപാടിലായിരുന്നു.

​വിഷയത്തിൽ പാർലമെന്റ് നടപടികൾ തുടർച്ചയായി തടസ്സപ്പെടുകയും പ്രതിപക്ഷം രാജി ആവശ്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് നിർണായക തീരുമാനം. പ്രധാനമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി.

Tags

Share this story