ജമ്മു കാശ്മീർ പീപ്പിൾസ് ഫ്രീഡം ലീഗിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

amit

ജമ്മു കാശ്മീർ പ്പീൾസ് ഫ്രീഡം ലീഗിനെ കേന്ദ്രം നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് നടപടി. ജമ്മു കാശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയെന്നും ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി

അടുത്ത അഞ്ച് വർഷത്തേക്ക് സംഘടനയെ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അറിയിച്ചത്. ഭീകരസംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മോദി സർക്കാർ മുന്നോട്ടുപോകുമെന്നും അമിത് ഷാ പറഞ്ഞു

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ഇന്ന് വൈകിട്ട് 3 മണിക്കാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.
 

Share this story