ഇന്ത്യ-അമേരിക്ക വാണിജ്യ ചർച്ചകൾക്കായി കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അടുത്താഴ്ച അമേരിക്കയിലേക്ക്

piyush

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾക്കായി വാണിജ്യ മന്ത്രി പീയുഷ് ഗോയൽ അടുത്താഴ്ച അമേരിക്കയിലെത്തും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ നേതൃത്വത്തിലും ചർച്ച നടക്കും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറിയുമായും ഇരു മന്ത്രിമാരും ചർച്ച നടത്തും. കഴിഞ്ഞ 16ന് ഇന്ത്യയിലെത്തി നടത്തിയ ചർച്ചകളുടെ തുടർച്ചയായാണ് കേന്ദ്രമന്ത്രിമാരുടെ ചർച്ച

അമേരിക്കൻ പ്രതിനിധികളുമായി ഇന്ത്യയിൽ നടന്ന ചർച്ച ഫലപ്രദമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതിന്റെ തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘത്തെ അമേരിക്ക ക്ഷണിക്കുകയായിരുന്നു. കാർഷിക ഉത്പന്നങ്ങളിലടക്കം ചർച്ചയോട് എതിർപ്പില്ലെന്ന നിലപാട് ഇന്ത്യ അറിയിച്ചിട്ടുണ്ട്

തീരുവ ഭീഷണിക്കൊടുവിൽ നരേന്ദ്രമോദിയെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ട് വിളിച്ചത് മഞ്ഞുരുക്കത്തിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. എന്നാൽ വ്യാപാര കരാർ, താരിഫ് വിഷയങ്ങളിൽ ഇരു നേതാക്കളും മൗനം തുടരുകയാണ്.
 

Tags

Share this story