സുരേഷ് ഗോപിയും ജോർജ് കുര്യനുമടക്കമുള്ള കേന്ദ്ര മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും

sresh

മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും. രാവിലെ അതാത് ഓഫീസുകളിലെത്തിയാണ് മന്ത്രിമാർ ചുമതലയേൽക്കുക. കേരളത്തിൽ നിന്നുള്ള സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും ഇന്ന് ചുമതലയേൽക്കും. തുടർച്ചയും സ്ഥിരതയും ഉണ്ടാകണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു

അതേസമയം മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ മഹായുതി സഖ്യത്തിൽ അഭിപ്രായവ്യത്യാസം രൂക്ഷമാകുകയാണ്. എൻഡിഎയിൽ ഇരട്ടനീതിയാണെന്ന് ആരോപിച്ച് ശിവസേന ഷിൻഡെ പക്ഷം രംഗത്തുവന്നു. മന്ത്രിസഭയിൽ ഷിൻഡെ പക്ഷത്തിന് അർഹമായ പ്രധാന്യം ലഭിച്ചില്ലെന്ന് നേതാക്കൾ പറഞ്ഞു

എൻഡിഎയിലെ മൂന്നാമത്തെ വലിയ കക്ഷിയായിട്ടും കാബിനറ്റ് പദവി ഷിൻഡെ വിഭാഗത്തിന് നൽകിയിരുന്നില്ല. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനം മാത്രമാണ് ഷിൻഡെ പക്ഷത്തിന് ലഭിച്ചത്. നേരത്തെ എൻസിപി അജിത് പവാർ പക്ഷവും കാബിനറ്റ് പദവി ലഭിക്കാത്തതിൽ പ്രതിഷേധം അറിയിച്ചിരുന്നു.
 

Share this story