ഉന്നാവോ ബലാത്സംഗ കേസ്: ശിക്ഷ മരവിപ്പിച്ച ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയിൽ
Dec 27, 2025, 10:33 IST
ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നും അപ്പീലിൽ സിബിഐ ആവശ്യപ്പെടുന്നു.
ഹൈക്കോടതി വിധി യുക്തഹീനവും നിയമവിരുദ്ധവുമാണെന്ന് സിബിഐ പറയുന്നു. കുൽദീപ് സിംഗ് സെൻഗാറിനെ ജാമ്യത്തിൽ വിട്ടയക്കുകയും അപ്പീൽ പരിഗണനയിലിരിക്കെ ശിക്ഷ താത്കാലികമായി നിർത്തിവെക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്ന് സിബിഐ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
്‌ഹൈക്കോടതിയുടെ ഉത്തരവ് അതിജീവിതയുടെയും കുടുംബത്തിന്റെയും ക്ഷേമവും സുരക്ഷയും അപകടത്തിലാക്കുമെന്നും സിബിഐ പറയുന്നു. 2017ൽ കുൽദീപും സഹായി ശശി സിംഗിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയെന്ന പെൺകുട്ടിയുടെ പാരതിയിലാണ് കേസ്.
