യുപിയിൽ വിവാഹ ചടങ്ങിനിടെ ബാൽക്കണി തകർന്ന് ഒരാൾ മരിച്ചു; 12 പേർക്ക് പരുക്ക്
Mar 22, 2021, 17:50 IST
ഉത്തർപ്രദേശിൽ വിവാഹ ചടങ്ങിനിടെ ബാൽക്കണി തകർന്ന് ഒരാൾ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. ഫിറോസാബാദ് ജില്ലയിൽ കുതുംപുർ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.
വിവാഹ ചടങ്ങുകൾ കാണാൻ സക്കീർ അലി എന്നയാളുടെ വീടിന്റെ ബാൽക്കണിയിൽ നിരവധി പേർ ഒത്തു ചേരുകയായിരുന്നു. ബാൽക്കണി തകർന്ന് താഴെ നിൽക്കുകയായിരുന്ന ബാദ് ഷാ എന്നയാളുടെ മുകളിലേക്ക് വീഴുകയായിരുന്നു.