നടിയും മുൻ എംപിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ യുപി കോടതിയുടെ ഉത്തരവ്

jayapradha

മുൻ എംപിയും നടിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ യുപി കോടതിയുടെ ഉത്തരവ്. മാർച്ച് ആറിന് മുമ്പ് കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. 2019ലെ തെരഞ്ഞെടുപ്പ് ചട്ടലംഘനവുമായി ബന്ധപ്പെട്ട രണ്ട് കേസിലാണ് ഉത്തരവ്

കോടതി പലതവണ കേസിൽ സമൻസ് അയച്ചിരുന്നുവെങ്കിലും ജയപ്രദ ഹാജരായിരുന്നില്ല. ഏഴ് തവണ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടും കോടതിയിൽ ഹാജരാക്കാൻ പോലീസിന് കഴിഞ്ഞില്ല. ജയപ്രദ അറസ്റ്റിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും മൊബൈൽ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്നും പോലീസ് കോടതിയെ അറിയിച്ചു

ജയപ്രദ ഒളിവിൽ പോയതായി വിലയിരുത്തിയാണ് കോടതി അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദേശം നൽകിയത്. 2019ലെ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്ന ജയപ്രദ എസ് പി സ്ഥാനാർഥി അസം ഖാനോട് പരാജയപ്പെടുകയായിരുന്നു.
 

Share this story