യുപി പ്രയാഗ് രാജിൽ കൊലക്കേസ് പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു, വീഡിയോ

raju

ബി എസ് പി എംഎൽഎ രാജു പാൽ കൊലക്കേസിലെ സാക്ഷിയെ കൊന്ന പ്രതിയെ പോലീസ് വെടിവെച്ചു കൊന്നു. രാജു പാൽ വധക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ ഉസ്മാൻ എന്ന വിജയ് ചൗധരിയാണ് യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്


ഉത്തർപ്രദേശിലെ പ്രയാഗ് രാജിന് സമീപം ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. വിജയ് ചൗധരി കൊല്ലപ്പെട്ടതായും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു. 2005ലാണ് രാജു പാൽ വധിക്കപ്പെടുന്നത്. ഈ കേസിലെ മുഖ്യസാക്ഷിയായിരുന്ന ഉമേഷ് പാലിനെ ഫെബ്രുവരി 24ന് ആറംഗ സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു


 

Share this story