ഡൽഹിയിലെ വോട്ടർപട്ടിക പുതുക്കൽ; 'യാന്ത്രികമായി നോട്ടീസുകൾ അയക്കുന്നു': തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

SIR Cou

ഡൽഹിയിൽ നടന്നു വരുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (Special Intensive Revision - SIR) നടപടികളിൽ വോട്ടർമാർക്ക് തിടുക്കത്തിലും യാന്ത്രികമായും (mechanically) നോട്ടീസുകൾ അയക്കുന്നതിനെതിരെ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് (EC) നിലപാട് ആരാഞ്ഞു.

​ഡൽഹിയിലെ വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളെ ഒഴിവാക്കിയെന്നും, കൃത്യമായ നിബന്ധനകളോ മാനദണ്ഡങ്ങളോ വ്യക്തമാക്കാതെ 33 ലക്ഷത്തിലധികം വോട്ടർമാർക്ക് നോട്ടിസ് അയച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഈ വിമർശനം. വോട്ടർമാരുടെ പേരുകൾ നിഷ്കരുണം വെട്ടിമാറ്റുന്നത് തടയണമെന്നും, നോട്ടീസ് ലഭിച്ചവരുടെ പട്ടികയും അതിന്റെ കാരണങ്ങളും പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരായ അഞ്ജലി ഭരദ്വാജ്, അമൃത ജോഹ്‌രി എന്നിവരാണ് ഹർജി നൽകിയത്.

​ഡൽഹിയിലെ സമഗ്ര വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.

Tags

Share this story