ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും; സഖ്യകക്ഷികളുമായി ഉലയാത്ത ബന്ധം: മോദി

modi

സഖ്യകക്ഷികളുമായി എൻഡിഎക്കുള്ളത് ഉലയാത്ത ബന്ധമെന്ന് നരേന്ദ്രമോദി. എൻഡിഎ എന്നും ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കും. തെരഞ്ഞെടുപ്പ് സഖ്യത്തിന്റെ ജയമാണെന്നും മോദി പറഞ്ഞു. 

രാജ്യത്തിന്റെ അന്തസത്തയാണ് സഖ്യം ഉയർത്തിപ്പിടിക്കുന്നത്. വൈകാരികമായ നിമിഷമാണെന്ന് മോദി പറഞ്ഞു. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു മോദി. കേരളത്തിലെ വിജയത്തെപ്പറ്റിയും മോദി പരാമർശിച്ചു.

കേരളത്തിൽ ബിജെപി വിജയിക്കുന്നത് തടയാൻ രണ്ട് മുന്നണികളും പരമാവധി ശ്രമിച്ചു. ജമ്മു കാശ്മീരിലേതിനേക്കാൾ പ്രവർത്തകർ കേരളത്തിൽ ത്യാഗം സഹിച്ചു. തടസങ്ങൾക്കിടയിലും ശ്രമം തുടർന്ന് അവർ വിജയം നേടി. ഇപ്പോൾ ഒരു ലോക്‌സഭാംഗത്തെ നമുക്ക് ലഭിച്ചിരിക്കുന്നുവെന്നും മോദി പറഞ്ഞു.
 

Share this story