യുപിഐ ഇടപാടുകളിൽ വൻ കുതിപ്പ്: ആദ്യ പകുതിയിൽ 177 ലക്ഷം കോടി രൂപയുടെ ഇടപാടുകൾ

Gpay

ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിൽ യുപിഐ (UPI) കുതിപ്പ് തുടരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ (H1 FY27) യുപിഐ വഴിയുള്ള ആകെ ഇടപാടുകളുടെ മൂല്യം 20 ശതമാനം വർധിച്ച് 177 ലക്ഷം കോടി രൂപയായി ഉയർന്നതായി നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 148 ലക്ഷം കോടി രൂപയായിരുന്നു.

​ഇടപാടുകളുടെ എണ്ണത്തിൽ 27 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ 114 ബില്യൺ ഇടപാടുകളിൽ നിന്ന് 145 ബില്യണിലേക്ക് (1,4500 കോടി) ഈ കാലയളവിൽ എണ്ണം ഉയർന്നു.

​വ്യാപാരികൾക്കായുള്ള പുതിയ 'മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്' (MDR) നിബന്ധനകൾ ഒക്ടോബർ പകുതിയോടെ നിലവിൽ വരാനിരിക്കെയാണ് യുപിഐയുടെ ഈ ശക്തമായ വളർച്ച. 2,000 രൂപയ്ക്ക് മുകളിലുള്ള ചില വ്യാപാരി ഇടപാടുകൾക്ക് ആസൂത്രണം ചെയ്തിരിക്കുന്ന പുതിയ നിരക്കുകൾ വരാനിരിക്കെ തന്നെയാണ് ഉപഭോക്താക്കൾക്കിടയിൽ യുപിഐയുടെ സ്വീകാര്യത കുതിച്ചുയരുന്നത്.

Tags

Share this story