കർണാടക സ്പീക്കറായി മലയാളിയായ യു ടി ഖാദർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
May 24, 2023, 14:06 IST

കർണാടക നിയമസഭ സ്പീക്കറായി മലയാളിയും മംഗളൂരു എംഎൽഎയുമായ യുടി ഖാദറിനെ തെരഞ്ഞെടുത്തു. ബിജെപി സ്ഥാനാർഥി ഇല്ലാത്തതിനാൽ എതിരില്ലാതെയാണ് യു ടി ഖാദർ തെരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരുവിൽ നിന്ന് തുടർച്ചയായ അഞ്ചാം തവണയാണ് ഖാദർ നിയമസഭയിൽ ത്തെുന്നത്. നേരത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്
കോൺഗ്രസിന്റെ കർണാടകയിലെ ന്യൂനപക്ഷ മുഖമാണ് ഖാദർ. കാസർകോട് ഉപ്പള സ്വദേശിയായ യുടി ഖാദറിന്റെ കുടുംബം കർണാടകയിലെ ഉള്ളാളിലേക്ക് കുടിയേറിയതാണ്.