ബംഗളൂരു ഹോട്ടൽ മുറിയിൽ ഉസ്‌ബെക്കിസ്ഥാൻ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി

sareena

ബംഗളൂരുവിലെ ഹോട്ടലിൽ വിദേശ വനിതയെ മരിച്ച നിലയിൽ കണ്ടെത്തി. ഉസ്‌ബെക്കിസ്ഥാൻ സ്വദേശി സറീനയാണ്(37) മരിച്ചത്. ബംഗളൂരു ശേഷാദ്രിപുരത്തെ ഹോട്ടൽ മുറിയിലാണ് സറീനയെ മരിച്ച നിലയിൽ കണ്ടത്

ടൂറിസ്റ്റ് വിസയിൽ നാല് ദിവസം മുമ്പാണ് ഇവർ ബംഗളൂരുവിലെത്തിയത്. ബുധനാഴ്ചയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇവരെ കാണാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ ഡോറിൽ തട്ടി വിളിക്കുകയും പ്രതികരണമില്ലാതെ വന്നതോടെ പോലീസിൽ അറിയിക്കുകയുമായിരുന്നു

പോലീസ് എത്തിയാണ് ഡോർ തുറന്നത്. കൊലപാതകമെന്നാണ് സംശയിക്കുന്നത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
 

Share this story