ഔദ്യോഗിക വസതി ഒഴിയണം;തൃണമൂൽ നേതാവ് മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസ്

mahuva

ഔദ്യോഗിക വസതി ഒഴിയണമെന്ന് കാണിച്ച് എംപി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽന നേതാവ് മഹുവ മൊയ്ത്രക്ക് വീണ്ടും നോട്ടീസ്. ഈ മാസം 16നകം ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സിന് വീട് കൈമാറണമെന്നാണ് നിർദേശം. ഔദ്യോഗിക വസതി ഒഴിയണമെന്ന് കാണിച്ച് ഇത് രണ്ടാം തവണയാണ് മഹുവക്ക് നോട്ടീസ് അയക്കുന്നത്. ആദ്യ നോട്ടീസിനെതിരായ മഹുവയുടെ ഹർജി ഡൽഹി കോടതി തള്ളിയിരുന്നു

ലോക്‌സഭ അംഗത്വം റദ്ദായി ഒരു മാസം കഴിഞ്ഞിട്ടും മഹുവ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല. ചോദ്യത്തിന് കോഴ ആരോപണത്തിലാണ് മഹുവയെ ഡിസംബർ എട്ടിന് ലോക്‌സഭയിൽ നിന്ന് പുറത്താക്കിയത്. എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
 

Share this story