വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിനൊരുങ്ങി; ആദ്യ റൂട്ട് പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

vande

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസിന്റെ ആദ്യ റൂട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ഗുവാഹത്തി-കൊൽക്കത്ത റൂട്ടിലാകും രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപർ ട്രെയിൻ ഓടുക. അടുത്ത ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു

കോട്ട-നാഗ്ദ സെക്ഷനിൽ നടന്ന ട്രയലിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കൈവരിച്ചിരുന്നു. ആകെ 16 കോച്ചുകൾ ട്രെയിനിലുണ്ടാകും. ഇതിൽ 11 ത്രീ ടയർ എസി കോച്ചുകൾ(611 സീറ്റുകൾ), നാല് ടു ടയർ എസി കോച്ചുകൾ(188 സീറ്റ്), ഒരു ഫസ്റ്റ് ക്ലാസ് എസി കോച്ച്(24 സീറ്റ്) എന്നിവയുണ്ടാകും

ആകെ യാത്രശേഷി 823 ആണ്. ത്രീ ടയർ എസിക്ക് ഭക്ഷണമടക്കം 2300 രൂപയാണ് യാത്രാക്കൂലി വരിക. ടൂ ടയർ എസിക്ക് 3000 രൂപയും ഫസ്റ്റ് ക്ലാസ് എസിക്ക് 3600 രൂപയുമാകും.
 

Tags

Share this story