ചെങ്കോട്ടയിൽ വന്ദേമാതര നാദം, യുവശക്തിയുടെ കരുത്തിൽ വികസിത് ഭാരത്: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം സജ്ജം

മോദി

ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തലസ്ഥാനനഗരി പൂർണ്ണസജ്ജം. ഡൽഹി ചെങ്കോട്ടയുടെ ചരിത്രപ്രസിദ്ധമായ മതിൽക്കെട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തുന്നതോടെ ആഘോഷചടങ്ങുകൾക്ക് ഔദ്യോഗിക തുടക്കമാകും. തുടർന്ന്രാജ്യത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി സ്വാതന്ത്ര്യസമര സേനാനികളുടെത്യാഗസ്മരണകളെയും വികസിത് ഭാരത് എന്ന സ്വപ്നത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തെയുംകുറിച്ച് സംസാരിക്കും.

ഇത്തവണത്തെ ആഘോഷങ്ങളിൽ ചരിത്രത്തിലാദ്യമായി ഒരു പ്രത്യേകതകൂടിയുണ്ട്. ദേശീയഗീതമായ ‘വന്ദേമാതരം’ 150 വർഷം പിന്നിടുന്നതിന്റെ ഭാഗമായി ചെങ്കോട്ടയിലെ ഔദ്യോഗികചടങ്ങിൽ വന്ദേമാതരം ആലാപനം ഉൾപ്പെടുത്തിയിട്ടുണ്ട്. 2047-ഓടെ ഇന്ത്യയെ വികസിതരാഷ്ട്രമാക്കുകയെന്ന ‘വികസിത് ഭാരത്’ ലക്ഷ്യത്തിലേക്ക് നയിക്കുന്ന യുവശക്തിയുടെ(‘യുവശക്തി’) പങ്കാളിത്തവും പങ്കുമാണ് ഇത്തവണ പ്രധാന പ്രമേയമായി മാറുന്നത്

ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിക്ക് കര, നാവിക, വ്യോമസേനകളും ഡൽഹി പൊലീസുംചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കും. തുടർന്ന് ജനറൽ സല്യൂട്ട് സ്വീകരിക്കുന്നപ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. ഇതിനു ശേഷമാണ് 21 ആചാരവെടികളുടെഅകമ്പടിയോടെ ദേശീയ പതാക ഉയർത്തുന്നത്.

രാജ്യത്തെ പുതിയ തലമുറയുടെയും യുവാക്കളുടെയും അത്യുജ്ജ്വലമായ സംഭാവനകളെപ്രകീർത്തിക്കുന്ന ചടങ്ങിൽ എൻ.സി.സി കേഡറ്റുകളും ‘മൈ ഭാരത്’ വോളന്റിയർമാരും വന്ദേമാതരആലാപനത്തിന്റെ ഭാഗമാകും. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഓർമ്മപ്പെടുത്തലുമായിസ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടക്കുമ്പോൾ രാജ്യത്തെ പ്രമുഖ വ്യക്തികളും വിദേശപ്രതിനിധികളും ഉൾപ്പെടെ അയ്യായിരത്തോളം വിശിഷ്ടാതിഥികളാണ് ആഘോഷങ്ങൾക്ക് സാക്ഷ്യംവഹിക്കാൻ ചെങ്കോട്ടയിലെത്തുന്നത്.

Tags

Share this story